ENGLISH

My Inspiration Great Artist Milind Mulick..
In my artistic journey Milind Mulick sir has had a lot of influence on me. From my college days I used to follow his style. His usage of fresh vibrant colors and composition has had a deep impact on me. Fifteen years after I was able to meet him personally and spend one month training with him. After that my approach to watercolors and my attitude to art changed completely. One main thing I learnt from him was how an artist must truly be. A sentence that he had spoken particularly inspired me ‘Don’t be afraid to face anything, as our journey is long and we have still a lot to travel’. Before meeting him, while painting I feared I would make mistakes but after meeting him I began to paint without fear. I learnt from him that I should first paint for myself and please the artist within me. Because if we are sincere in our work appreciation will always come our way.

മലയാളം

എന്‍റെ കലാ ജീവിതത്തില്‍ വലിയ പ്രചോദനമായ മിലിന്ദ് മുല്ലിക് സര്‍..

എന്‍റെ കലാജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിത്വം ആണ് മിലിന്ദ് മുല്ലിക്ക് എന്ന പ്രസിദ്ധ ചിത്രകാരന്‍. പഠനകാലത്ത്‌ തന്നെ അദ്ദേഹത്തിന്‍റെ ജലച്ചായ ശൈലി പിന്‍തുടര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് തീക്ഷണ വര്‍ണ്ണങ്ങളും, വ്യത്യസ്ത മായ ഡിസൈന്‍ ക്രമീകരണങ്ങളും ആയിരുന്നു. എന്നാല്‍ ഒരിക്കലും കയ്യെത്തിപ്പിടിക്കാന്‍ കഴിയാതെ ഒരു മരീചികയായി എന്‍റെ  മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആ മഹദ് കലാകാരന്‍റെ കൂടെ ഒരു മാസത്തോളം ചിലവഴിക്കാന്‍ ഉള്ള ഭാഗ്യം എനിക്കുണ്ടായി. 2017 ജനുവരി, എന്‍റെ ചിത്രകലാ ജീവിതവും കാഴ്ചപ്പാടുകളും  ആകെ മാറിമറിഞ്ഞു. അദ്ദേഹത്തോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാന്‍ പഠിച്ചുകൊണ്ടിരുന്നത് എന്നില്‍ പുതിയ വെളിച്ചം നിറച്ചു. വര്‍ണ്ണങ്ങള്‍ എങ്ങനെ ഉപയോഗിക്കാം, ബിംബങ്ങള്‍ എങ്ങനെ ക്രമീകരിക്കാം എന്നൊക്കെ ഞാന്‍ പഠിക്കാന്‍ തുടങ്ങി. എന്നാല്‍ എന്നിലെ കലാകാരനില്‍ ആന്തരിക മാറ്റം ഉണ്ടാക്കിയത് അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകളായിരുന്നു. ഒരു ചിത്രകാരന്‍ എങ്ങനെ ആയിരിക്കരുത് എന്ന് അദ്ദേഹം സന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചു. 

"എവിടെയും പേടിച്ചു നില്‍ക്കരുത്, നിനക്ക് ഒരുപാടു ദൂരം പോവാനുണ്ട്"

എന്ന വാക്കുകള്‍ എനിക്ക് വലിയ പ്രചോതനം ആയി. പിന്നെ ഞാന്‍ എന്തുചെയ്യണം എന്ന് ചിന്തിച്ച് സമയം കളഞ്ഞിട്ടില്ല. ഫലം പ്രതീക്ഷിക്കാതെ തന്നെ പ്രവര്‍ത്തിച്ചുതുടങ്ങി. അങ്ങനെ എന്നില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വരക്കരുത്‌, ആദ്യം സ്വ ഹൃദയത്തെ തൃപ്ത്തിപ്പെടുത്തുക, അത് ആത്മാര്‍ഥമായി ചെയ്‌താല്‍ കാഴ്ച്ചക്കാരെ വിസ്മയിപ്പിക്കാന്‍ വേറെ ഒന്നും വേണ്ട. എന്നും പുതിയതിനെ ക്കുറിച്ച് ചിന്തിക്കുക, കൂടാതെ പഴമയിലും പുതുമ കണ്ടെത്തുക, തുടങ്ങി അദ്ദേഹത്തില്‍ നിന്ന് കിട്ടിയ പലതും എന്നില്‍ മാറ്റമുണ്ടാക്കി.

പൂനെ വിട്ടു ബാഗ്ലൂര്‍ എത്തിയപ്പോള്‍ തന്നെ ഒരു ചിത്രപ്രദര്‍ശനം നടത്താന്‍ ഉള്ള ഭാഗ്യം എനിക്കുണ്ടായി.

 അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ജഗദീഷ് നാരായണന്‍.

View the great Works